തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിർത്തലാക്കിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ ‘ഇ– കാണിക്ക’ പുനഃസ്ഥാപിക്കുന്നു.
‘ഇ– കാണിക്ക’ വഴി ലഭിക്കുന്ന വരുമാനത്തിന്റെ കണക്കുകൾ അതതു ക്ഷേത്രങ്ങൾ കൃത്യമായി നൽകിയിരുന്നില്ല.
തുടർന്നാണ് അടുത്ത കാലത്ത് സൗത്ത് ഇന്ത്യൻ ബാങ്ക് മുഖേനയുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പൂർണമായി വേണ്ടെന്നുവച്ചത്.
എന്നാൽ ഇത് വീണ്ടും പുനസ്ഥാപിക്കാനാണ് ബോർഡിന്റെ തീരുമാനം
അതേസമയം ബോർഡ് ആസ്ഥാനത്തും സബ് ഗ്രൂപ്പുകളിലും ക്ഷേത്രങ്ങളിലും ഉപയോഗിക്കാനാകുന്ന പേയ്മെന്റ് സംവിധാനം ദേവസ്വം ബോർഡിനു ബാങ്ക് കൈമാറിയിരുന്നു.
ഈ സേവന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ബാങ്ക് നൽകിയ കത്തിനെ തുടർന്നാണ് ഇ– കാണിക്ക പുനരാരംഭിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
