അങ്കമാലിയിൽ ലഹരിസംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് വെട്ടേറ്റു

JUNE 21, 2026, 3:07 AM

കൊച്ചി: എറണാകുളം അങ്കമാലിയിൽ ലഹരി വിൽപനയും ഉപയോഗവും ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെ ലഹരിസംഘത്തിന്റെ ക്രൂരമായ അക്രമണം. ഡിവൈഎഫ്‌ഐ പാറക്കടവ് യൂണിറ്റ് സെക്രട്ടറിക്കും പ്രസിഡന്റിനും വെട്ടേറ്റു. പരിക്കേറ്റ നാല് പേരെയും അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പുളിയനം കൽക്കുരിശ് ഭാഗത്തുവെച്ചായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രദേശത്ത് ലഹരിസംഘത്തിന്റെ സാന്നിധ്യവും അസ്വാഭാവിക സാഹചര്യങ്ങളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.

ഇതിൽ പ്രകോപിതരായ ലഹരിസംഘം  പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ച് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam