കൊല്ലം: എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാവ് പിടിയിൽ. കരവാളൂർ വെസ്റ്റ് മേഖലാ സെക്രട്ടറി മുഹ്സിൻ ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയിൽ നിന്ന് 20.144 ഗ്രാം എംഡിഎംഎ കണ്ടെത്തി.
കൊല്ലം റൂറൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊട്ടാരക്കര പൊലീസും റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്. ഓടിപ്പോയ മൂന്ന് പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ രാത്രി കൊട്ടാരക്കര ചിരട്ടക്കുളം കോക്കാട് റോഡിൽ കാറിൽ ഒരു സംഘം യുവാക്കളെത്തി. കാറിലുണ്ടായിരുന്ന മൂന്നുപേർ ബൈക്കിൽ എത്തിയ മുഹ്സിന് എംഡിഎംഎ കൈമാറി.
ഈ സമയം അവിടെ എത്തിയ പൊലീസിനെ കണ്ട് മൂന്ന് പ്രതികൾ കാറെടുത്ത് രക്ഷപ്പെട്ടു. ഇതിനിടെ രണ്ടു കവറുകളിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ ഇവർ റോഡിലേക്ക് എറിഞ്ഞു. ഇവരുടെ കൈയിൽ നിന്ന് എംഡിഎംഎ വാങ്ങാൻ ബൈക്കിൽ എത്തിയ മുഹ്സിനെ പൊലീസ് പിടികൂടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്