കണ്ണൂര്‍: സിപിഎം പുറത്താക്കിയ വി കുഞ്ഞിക്കൃഷ്ണനെതിരെ പ്രകടനം നടത്തിയവരില്‍ പരോളില്‍ ഇറങ്ങിയ ഡിവൈഎഫ്ഐ നേതാവ് വി കെ നിഷാദും. പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷം ശിക്ഷിക്കപ്പെട്ട നിഷാദ് പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
ഇന്നലെയാണ് പരോള്‍ കാലാവധി പൂര്‍ത്തിയാക്കി നിഷാദ് ജയിലിലേയ്ക്ക് മടങ്ങിയത്. 20 വര്‍ഷത്തേയ്ക്കാണ് നിഷാദിനെ ശിക്ഷിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിലില്‍ നിന്ന് നിഷാദ് മത്സരിക്കുകയും ജയിക്കുകയും ചെയ്തു.
നിഷാദിന് ശിക്ഷ വിധിച്ചത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷമാണ്. അതുകൊണ്ടു തന്നെ മത്സരിക്കുന്നതിന് തടസമുണ്ടായില്ല. എന്നാല്‍ ശിക്ഷ റദ്ദാക്കാത്തതിനാല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കാനായില്ല.
നിഷാദിന്റെ ജയം റദ്ദാക്കാനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. ഒരു മാസം ജയിലില്‍ കഴിഞ്ഞ നിഷാദിന് ഒരു മാസം പരോള്‍ ലഭിച്ചിരുന്നു. അച്ഛന്റെ ചികിത്സാ ആവശ്യം ചൂണ്ടിക്കാട്ടിയാണ് പരോളില്‍ ഇറങ്ങിയത്. രാഷ്ട്രീയ പരിപാടികളില്‍ ഉള്‍പ്പെടെ പങ്കെടുക്കരുതെന്ന നിര്‍ദേശം ലംഘിച്ചാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്