ലഖ്നോ: വിഗ്രഹ നിമജ്ജനത്തിനിടെ ഒഴുക്കില്‍പ്പെട്ട മൂന്ന് യുവാക്കളില്‍ രണ്ടുപേർ മുങ്ങി മരിച്ചതായി റിപ്പോർട്ട്. മൻവാർ നദിയിലെ പിപ്രാഹി ഘട്ടില്‍ ദുർഗ്ഗാ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടെയാണ് മൂന്ന് യുവാക്കള്‍ ഒഴുക്കില്‍ പെട്ട് കാണാതായത്.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. മൂന്നുപേർക്കു വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും ഒരാളെ മാത്രമേ രക്ഷപെടുത്താനായുള്ളു. നാട്ടുകാരാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. മഹുലി ഖോറി സ്വദേശികളായ സത്യം വിശ്വകർമ (22), മഞ്ജീത് ഗുപ്ത (18) എന്നിവരെയാണ് കാണാതായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്