ഡ്രോൺ ഓപ്പറേറ്റർ : അപേക്ഷ ക്ഷണിച്ചു

JANUARY 9, 2024, 2:45 PM

തിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ, പദ്ധതി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഓപ്പറേറ്റർമാരെ എംപാനൽ ചെയ്യുന്നു. 

അപേക്ഷകർ 2021ലെ ഡ്രോൺ റൂൾ പ്രകാരമുള്ള ഡ്രോൺ സർട്ടിഫിക്കേഷൻ, രജിസ്‌ട്രേഷൻ, ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കണം.

നാനോ ഡ്രോൺ (250 ഗ്രാമോ അതിന് താഴെയോ), മൈക്രോ ഡ്രോൺ (250 ഗ്രാം മുതൽ രണ്ട് കിലോ വരെ) ഇനത്തിലുള്ള ഡ്രോൺ സംവിധാനമുണ്ടായിരിക്കണം. 

vachakam
vachakam
vachakam

ഫോട്ടോ, വീഡിയോ എന്നിവ പകർത്തുന്നതിനായി 4K ഫുൾ എച്ച്.ഡി റസല്യൂഷനിൽ ക്യാമറയും ഡ്രോണിലുണ്ടാകണം.

താത്പര്യമുള്ളവർ ജനുവരി 31ന് മുൻപായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തിരുവനന്തപുരം ജില്ലാ മിഷൻ, റ്റി.സി 31/2138, ജി.എൻ.പി -114, ഗാന്ധി നഗർ, പേരൂർക്കട- 695005 എന്ന വിലാസത്തിലോ, [email protected]  ഇ-മെയിൽ വിലാസത്തിലോ അപേക്ഷകൾ സമർപ്പിക്കണമെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് 0471 2360122.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam