വസ്ത്രധാരണ വിവാദം; മാനേജർക്കു ഗുരുതര വീഴ്ച സംഭവിച്ചു, വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

FEBRUARY 5, 2026, 11:33 PM

കൊല്ലം: കൊട്ടാരക്കരയിലെ സ്കൂളിൽ ചുരിദാർ ധരിച്ചതിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ സ്കൂൾ മാനേജർക്കു ഗുരുതര വീഴ്ച സംഭവിച്ചെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. വസ്ത്രധാരണത്തിന്റെ പേരിൽ പ്രധാനാധ്യാപികയെ മാറ്റിനിർത്തിയത് കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെഇആർ) ലംഘിക്കുന്ന നടപടിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

സംഭവത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ (ഡിഡിഇ) സ്കൂൾ മാനേജർക്ക് നോട്ടീസ് നൽകി. മൂന്ന് ദിവസത്തിനകം മറുപടി സമർപ്പിക്കാണ് നോടീസിൽ പറയുന്നത്.

അതേസമയം, കേസ് ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടെന്നാരോപിച്ച് പ്രധാനാധ്യാപിക സിന്ധു എസ്. നായർ രംഗത്തെത്തി. ചുരിദാർ ധരിക്കരുതെന്ന് മാനേജർ മുൻപും നിർദേശിച്ചിരുന്നുവെന്നും, ഇതിനെതിരെ നിയമനടപടി വേണമെന്നും അവർ പറഞ്ഞു. സ്കൂളിൽ ജോലി ചെയ്യാൻ ഭയമുണ്ടെന്നും സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കി തരണമെന്നും സിന്ധു നായർ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam