തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടറായി ഡോ . മിഥുൻ പ്രേംരാജ് ഐഎഎസ് ചുമതലയേറ്റു. കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയായ മിഥുൻ പ്രേംരാജ്, 2021 ബാച്ചിലെ ഐഎ എസ് ഉദ്യോഗസ്ഥനാണ്.
ഒറ്റപ്പാലം സബ് കളക്ടറായി പ്രവർത്തിയ്ക്കവേയാണ് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി നിയമിതനായത്.ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻ്റ് റിസേർച്ചിൽ ( ജിപ്മർ ) നിന്നും എംബിബിഎസ് നേടിയ ഡോ. മിഥുൻ പ്രേംരാജ് പബ്ലിക് ഹെൽത്ത് മാനേജ്മെൻ്റിൽ പി ജി ഡിപ്ലോമയും നേടിയിട്ടുണ്ട്.
സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ശിശുരോഗ വിദഗ്ധനായ ഡോ. എം പ്രേംരാജും സ്വകാര്യ സ്ഥാപനത്തിൽ നിന്നും മാനേജരായി വിരമിച്ച ബിന്ദു പ്രേംരാജുമാണ് മാതാപിതാക്കൾ.
ലൈഫ് മിഷൻ സിഇഒയും പഞ്ചായത്ത് ഡയറക്ടറുമായ അപൂർവ ത്രിപാഠി ഐഎഎസ് ആണ് ഭാര്യ. റേഡിയോളജിസ്റ്റായ ഡോ. അശ്വതി പ്രേംരാജ് സഹോദരിയുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്