ഡോ. കെ ജെ റീനയുടെ സ്ഥലംമാറ്റം: ട്രിബ്യൂണൽ സ്റ്റേ ചോദ്യംചെയ്ത സർക്കാർ അപ്പീലിൽ നാളെ ഹൈക്കോടതി വിധി

JUNE 22, 2026, 7:27 AM

കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടർ (ഡി.എച്ച്.എസ്) ഡോ. കെ ജെ റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ നാളെ ഹൈക്കോടതി വിധി പറയും. കേസിൽ ഇന്ന് വിശദമായ വാദം കേട്ട കോടതി, നാളെ വൈകിട്ട് 4 മണിക്ക് വിധി പ്രസ്താവിക്കാമെന്ന് അറിയിച്ചു.

ഡോ. റീനയുടെ സ്ഥലംമാറ്റ ഉത്തരവ് ട്രിബ്യൂണൽ തടഞ്ഞതിനെ തുടർന്നാണ് സർക്കാർ അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിന്റെയും എതിർഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് കേസ് വിധിക്ക് മാറ്റിയത്.

ഡോ. റീന ഡി.എച്ച്.എസ് സ്ഥാനത്ത് മൂന്ന് വർഷത്തെ സേവനകാലാവധി പൂർത്തിയാക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു. ഫെബ്രുവരിയിൽ ഇവരുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചിരുന്നുവെന്നും പിന്നീട് അത് നീട്ടി നൽകിയിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

ജനറൽ കേഡറിൽ നിന്ന് അഡ്മിനിസ്ട്രേറ്റീവ് കേഡറിലേക്ക് മാറിയത് ഡോ. റീനയുടെ സ്വന്തം തിരഞ്ഞെടുപ്പാണെന്നും, അതിനാൽ നിലവിലെ സ്ഥലംമാറ്റ നടപടിയിൽ നിയമവിരുദ്ധതയില്ലെന്നുമാണ് സർക്കാരിന്റെ വാദം. ആരോഗ്യവകുപ്പിലെ ഉന്നത തലത്തിലുള്ള സ്ഥാനചലനങ്ങളിൽ നിർണായകമായേക്കാവുന്ന വിധിയാണ് ഹൈക്കോടതി നാളെ പ്രഖ്യാപിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam