കൊല്ലം: വികസന കാര്യങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുന്നതിന്റെ പേരിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയെ അര സംഘി എന്നോ മുക്കാൽ സംഘി എന്നോ വിളിക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപരമായി ശക്തമായ എതിർപ്പുകൾ ഉണ്ടെങ്കിലും, രാജ്യത്തിന്റെ വികസന കാര്യങ്ങളിൽ സർക്കാരിനൊപ്പം ഒന്നിച്ചു നിൽക്കുന്ന എംപിമാരാണ് എൻ.കെ. പ്രേമചന്ദ്രനും ശശി തരൂരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. രാജ്യം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന അപൂർവ്വം രാഷ്ട്രീയക്കാരാണ് ഇരുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെയില്‍വേ അടിസ്ഥാന വികസനത്തില്‍ കേരളത്തില്‍ ഒന്നാംസ്ഥാനത്ത് കൊല്ലമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സിസ്റ്റം പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതെന്നും സുരേഷ്‌ഗോപ് കൂട്ടിച്ചേര്‍ത്തു.
മുന്‍പ് പല സര്‍ക്കാരുകളും മന്ത്രിമാരും മാറിമാറി ഭരിച്ചിട്ടും മുന്‍പ് മുടങ്ങിപ്പോയ ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വേണ്ടിവന്നുവെന്നും സുരേഷ്‌ഗോപി പറഞ്ഞു. രാജ്യസഭാ എംപിയായിരുന്ന കാലത്ത് ഫ്ളെെ ഓവറുകൾക്കും അണ്ടർപാസുകൾക്കും വേണ്ടി താനും വാദിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അറ്റകുറ്റപ്പണികൾക്കായി ചാലക്കുടി പാലം നാളെ അടയ്ക്കും
ഉദയകുമാർ ഉരുട്ടിക്കൊല കേസ്: പൊലീസുകാരെ വെറുതെ വിട്ട വിധിക്കെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ
ബി.എം.ഡബ്ല്യു, ഇഗ്നിസ്, താര് ജീപ്പ്, ഹാര്‍ലി ഡേവിഡ്സണ് ബൈക്ക്, രണ്ട് ബുള്ളറ്റുകള്‍; മലപ്പുറത്ത്
മന്തി റസ്റ്റോറന്റ് വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ: ചേർത്തലയിൽ മന്തി റസ്റ്റോറന്റ് ഉടമകൾക്കെതിരെ കേസ്