ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (എൻടിഎ) വീണ്ടും രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ചോദ്യപേപ്പർ ചോർച്ച എങ്ങനെ സംഭവിച്ചുവെന്നും, പരീക്ഷാ നടത്തിപ്പിൽ എന്തുകൊണ്ടാണ് ആവർത്തിച്ച് വീഴ്ചകൾ ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു.
“യുപിഎസ്‌സി പോലുള്ള സ്ഥാപനങ്ങൾ കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്നു. അവരിൽ നിന്ന് എൻടിഎ പാഠങ്ങൾ ഉൾക്കൊള്ളണം. രാജ്യത്തെ യുവാക്കളെ നിരാശരാക്കരുത്. വിദ്യാർത്ഥികളുടെ വർഷങ്ങളായുള്ള കഠിനാധ്വാനമാണ് ഇതിന് പിന്നിൽ,” എന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ വ്യക്തമാക്കി.
കേസിൽ എൻടിഎ ചെയർമാൻ കെ. രാധാകൃഷ്ണൻ നേരിട്ട് ഹാജരായി വിശദീകരണം നൽകി. ഉന്നതാധികാര സമിതി നൽകിയ ശുപാർശകളിൽ ഭൂരിഭാഗവും ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
അതേസമയം, വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും, യുവാക്കളുടെ ഭാവിയെക്കുറിച്ച് കേന്ദ്ര സർക്കാരിന് ഗൗരവമായ ആശങ്കയുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചു.
പരീക്ഷയുടെ തുടർനടത്തിപ്പ്, സുരക്ഷാ ക്രമീകരണങ്ങൾ, ക്രമക്കേടുകൾ തടയാനുള്ള നടപടികൾ എന്നിവ ഉൾപ്പെടെ ആറാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി എൻടിഎയോടും കേന്ദ്ര സർക്കാരിനോടും നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
