കൊച്ചി: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് മുതൽ നിസ്സഹകരണ സമരത്തിൽ. പുതിയ അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ.ജി.എം.സി.ടി.എയുടെ സമരം.
ഔദ്യോഗിക ചർച്ചകളിൽ നിന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ വിട്ടുനിൽക്കും. തിങ്കളാഴ്ച വിദ്യാർഥികളുടെ തിയറി ക്ലാസുകൾ ബഹിഷ്‌കരിക്കും.
ഒക്ടോബർ മൂന്നിന് മെഡിക്കൽ കോളേജുകളിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. ഒക്ടോബർ പത്തിന് മെഡിക്കൽ കോളേജുകളിൽ ധർണ്ണ നടത്തും.
ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ അദ്ധ്യയനം നിർത്തിവയ്ക്കുമെന്നും ഒ.പി ബഹിഷ്‌കരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
