500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചു ആറാം ക്ലാസുകാരനെ തലകീഴായി കെട്ടി തൂക്കാൻ ശ്രമിച്ച സംഭവം; കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി

MAY 3, 2026, 12:43 AM

കൊല്ലം: പുനലൂർ വെട്ടിത്തിട്ടയിൽ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടി തൂക്കാൻ ശ്രമിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈൻ ദേവ് പറഞ്ഞു. സംഭവത്തിൽ സമിതി നേരിട്ട് അന്വേഷണം നടത്തും.

ലിവിങ് വാട്ടേഴ്സ് സ്ഥാപനത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥാപനത്തിലെ കുട്ടികളിൽ നിന്ന് മൊഴി എടുക്കുമെന്നും അറിയിച്ചു. കേസിൽ സ്ഥാപനത്തിലെ പാചകക്കാരിയായ ലൈജയും വാർഡൻ ടോവും അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ടു. പണം മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരനെ തലകീഴായി കെട്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

കുട്ടി പണം എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും കാലിൽ കയർ കെട്ടി ഫാനിന്റെ ഹുക്കിൽ തൂക്കാൻ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. മുൻപ് കൂടി ഉപദ്രവിച്ചിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.

vachakam
vachakam
vachakam

സംഭവത്തെ തുടർന്ന് പുനലൂർ പൊലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പഠനത്തിനായി താമസിപ്പിച്ചിരുന്ന നിരവധി കുട്ടികളുള്ള ഈ സ്ഥാപനത്തിൽ സംഭവിച്ച സംഭവം വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam