ഡിജോ കാപ്പൻ്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി

MAY 3, 2026, 8:53 AM

കോട്ടയം: പൊതുപ്രവർത്തകനായിരുന്ന ഡിജോ കാപ്പൻ്റെ സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ പൂർത്തിയായി. മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ.

മന്ത്രി വി എൻ വാസവൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ ഡീൻ കുര്യാക്കോസ് ആന്റോ ആന്റണി, ജോസ് കെ മാണി, എംഎൽഎമാർ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും ആയിരക്കണക്കിന് പൊതുജനങ്ങളും അന്തിമോപചാരമർപ്പിക്കാൻ എത്തി.

കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലിരിക്കവെയാണ് ഡിജോ കാപ്പൻ മരണത്തിന് കീഴടങ്ങിയത്.പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ.ഉപഭോക്താക്കളുടെ അവകാശങ്ങൾക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam