കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമർദനം 

FEBRUARY 25, 2026, 12:27 AM

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനമെന്ന് പരാതി. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. 

ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലം​ഗ സംഘം മർ‌ദിച്ചത്. യുവതിയുമായി ലൈം​ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ.

ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് അമൽ ദേവ്. അമൽദേവിന്റെ നഗ്ന ദൃശ്യങ്ങൾ പ്രതികൾ പകർത്തുകയും ചെയ്തു. 

vachakam
vachakam
vachakam

സംഭവത്തിൽ കൊലപാതകം കുറ്റം ചുമത്തി കേസ് എടുത്തതായി പൊലീസ് അറിയിച്ചു. 

ഒന്നാം പ്രതി സഫ്നയാണ് അമലിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. കേസിൽ രണ്ട് പ്രതികളെ കടവന്ത്ര പോലീസ് ഇന്നലെ രാത്രി പിടികൂടിയി്ടടുണ്ട്. അമൽ ദേവിന് സംസാര ശേഷിയില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam