കെ.എസ്.ആര്‍.ടി.സി.ബസുകള്‍ക്ക് ഇനി ഡീസൽ അളന്ന് നൽകും

MARCH 29, 2024, 9:38 AM

മലപ്പുറം :ചെലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ ഇനി ഡീസൽ അളന്ന് നൽകും. ഓരോ ഷെഡ്യൂളിലും ഉപയോഗിക്കാവുന്ന പരമാവധി ഡീസലിൻ്റെ അളവ് രേഖപ്പെടുത്തി ഇന്ധന ഉപഭോഗം കൃത്യമായി വിലയിരുത്താനാണ് നീക്കം. വിവിധ തലങ്ങളിലെ ഇന്ധന ഉപഭോഗ കണക്കുകൾ ഉദ്യോഗസ്ഥർ പരിശോധിക്കും.

ഓരോ ട്രിപ്പിലും ബസുകൾ ഓടുന്ന കിലോമീറ്ററുകൾ ഡ്രൈവർമാർ രേഖപ്പെടുത്തണം. ഗാരേജിൻ്റെ ചുമതലയുള്ള വ്യക്തി ദിവസവും ഓരോ ഷെഡ്യൂളിനും ഉപയോഗിക്കേണ്ട ഡീസലിൻ്റെ അളവ് കണക്കാക്കണം. 

ഏതെങ്കിലും ബസിൽ കൂടുതൽ ഡീസൽ ഉപയോഗിക്കേണ്ടി വന്നാൽ ഉടൻ പരിഹാര നടപടികൾ സ്വീകരിക്കണം. ഓരോ ബസിൻ്റെയും ഓരോ ഡിപ്പോയുടെയും ഡീസൽ ചെലവ്  കൃത്യമായി നിരീക്ഷിക്കുകയും വേണം.

vachakam
vachakam
vachakam

നടപടികളില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് നീക്കം. ഇന്ധനക്ഷമതയെ ബാധിക്കുന്ന തരത്തില്‍ ബസുകള്‍ക്കുള്ള തകരാറുകള്‍ കണ്ടെത്തിയാല്‍ പെട്ടെന്നുതന്നെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് പുതിയ നിര്‍ദേശം.

ക്ലച്ചിന്റെ തകരാറുകള്‍, എയര്‍ ലീക്ക്, ഡീസല്‍ ചോര്‍ച്ച, ബ്രേക്ക് ജാമിങ് തുടങ്ങിയവ കണ്ടാല്‍ ഉടന്‍ ബസുകള്‍ ഗാരേജിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam