കണ്ണൂർ: കണ്ണൂർ സിവിൽ സ്റ്റേഷനിൽ സമരം ചെയ്ത എം. വിജിൻ എംഎൽഎയെ മനസ്സിലായില്ലെന്ന് എസ്ഐ ഷമീലിന്റെ മൊഴി. എംഎൽഎയുടെ പേര് ചോദിച്ചത് എസ്ഐ പറഞ്ഞിട്ടാണെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയും മൊഴി നൽകി.
നഴ്‌സിങ് അസോസിയേഷൻ ഭാരവാഹിയെന്ന് കരുതിയാണ് എംഎൽഎക്കെതിരെ പ്രതികരിച്ചതെന്നും മൈക്ക് പിടിച്ചുവാങ്ങിയത് കളക്ടറേറ്റ് വളപ്പിൽ വിലക്കുള്ളതിനാലാണെന്നും എസ്ഐ ഷമീലിന്റെ മൊഴിയിൽ പറയുന്നു.
അതേസമയം, അന്വേഷണ റിപ്പോർട്ട് ഉടൻ കമ്മീഷണർക്ക് കൈമാറും. എം വിജിൻ എംഎൽഎയോട് തട്ടിക്കയറിയ കണ്ണൂർ ടൗൺ എസ്ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.
പ്രോട്ടോക്കോൾ ലംഘിച്ച് പെരുമാറിയെന്നും കളക്ടറേറ്റിൽ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായെന്നുമാണ് കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്