ധനം ബിസിനസ് എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

JUNE 17, 2025, 12:50 PM

ബിസിനസ്മാൻ ഓഫ് ദി ഇയർ 2025 അവാർഡ് ജോയ് ആലുക്കാസിന്

സിജിഎച്ച് എർത്ത് സഹസ്ഥാപകൻ ജോസ് ഡൊമിനിക്കിന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

ഓസ്‌കർ അവാർഡ് ജേതാവ് ഗുനീത് മോംഗ വിശിഷ്ടാതിഥി

vachakam
vachakam
vachakam

കൊച്ചി: സംസ്ഥാനത്തെ ബിസിനസ് മേഖലയിൽ ശ്രദ്ധേയ സംഭാവനകൾ നൽകുന്നവർക്കുള്ള ധനം ബിസിനസ് എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ധനം ബിസിനസ്മാൻ ഓഫ് ദി ഇയർ 2025 പുരസ്‌കാരത്തിന് ജോയ്ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് അർഹനായി. സിജിഎച്ച് എർത്ത് സഹസ്ഥാപകൻ ജോസ് ഡൊമിനിക്കിനാണ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം. 

ധനം ബിസിനസ് പ്രൊഫഷണൽ 2025 പുരസ്‌കാരത്തിന് വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഹോൾടൈം ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ വെങ്കിട്ടരാമൻ രാമചന്ദ്രൻ അർഹനായി. എലൈറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറ്ര്രകർ ധനേസ രഘുലാലിനെ വുമൺ എന്റർപ്രണർ ഓഫ് ദി ഇയർ 2025 ആയി തെരഞ്ഞെടുത്തു. ധനം സ്റ്റാർട്ടപ്പ് അവാർഡ് പുരസ്‌കാരത്തിന് ക്ലൗഡ്‌സെക് സ്ഥാപകനും സിഇഒയുമായ രാഹുൽ ശശി അർഹനായി.

ജൂൺ 25ന് കൊച്ചിയിലെ ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പതിനേഴാമത് ധനം ബിസിനസ് സമിറ്റ് & അവാർഡ് നൈറ്റിൽ വെച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും. പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാർട്ടേഡ് എക്കൗണ്ടന്റുമായ വേണഗോപാൽ സി. ഗോവിന്ദ് ചെയർമാനും മുതിർന്ന പത്രപ്രവർത്തകനായ എം.കെ ദാസ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സ്ഥാപകനും മാനേജിംഗ് ഡയറ്ര്രകറുമായ സി. ജെ ജോർജ്, ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ എന്നിവർ അംഗങ്ങളുമായുള്ള വിദഗ്ധ ജൂറിയാണ് അവാർഡ് ജേതാക്കളെ നിർണയിച്ചത്.

vachakam
vachakam
vachakam

രണ്ടുവട്ടം ഓസ്‌കർ അവാർഡ് ജേതാവായ ഇന്ത്യൻ വനിത ചലച്ചിത്ര നിർമാതാവ് ഗുനീത് മോംഗ ധനം സമിറ്റ് & അവാർഡ് നൈറ്റിൽ വിശിഷ്ടാതിഥിയായി സംബന്ധിക്കും. ദി എലഫന്റ് വിസ്‌പേഴസ്, പിരീഡ് എൻഡ് ഓഫ് സെന്റൻസ് എന്നീ ഡോക്യുമെന്ററികളിലൂടെ ഓസ്‌കർ പുരസ്‌കാരത്തിന് അർഹയായ ഗുനീത് മോംഗ മുംബൈ ആസ്ഥാനമായ പ്രൊഡക്ഷൻ ഹൗസ് സിഖ്യയുടെ സ്ഥാപകയാണ്.

'ദി ന്യു ഏജ് ഓഫ് എന്റർപ്രണർഷിപ്പ്: ക്രിയേറ്റിംഗ് ഇംപാക്ട് ബിയോണ്ട് പ്രോഫിറ്റ്' എന്നതാണ് സമിറ്റിന്റെ പ്രധാന തീം. ഈ വിഷയത്തെ അധികരിച്ച് ശതകോടീശ്വര സംരംഭകനും കെഫ് ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനും തുലാ വെൽനസ് ക്ലിനിക്കിന്റെ സ്ഥാപകനുമായ ഫൈസൽ കൊട്ടിക്കോളൻ പ്രഭാഷണം നടത്തും.

ഗ്രീൻ ഇക്കോണമി (ഹരിത സമ്പദ് വ്യവസ്ഥ) യിലെ ബിസിനസ് അവസരങ്ങളെ കുറിച്ച് സാമൂഹ്യനിരീക്ഷകനും ഇൻഫ്‌ളുവൻസറും യുഎന്നിലെ ഉന്നത ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടിയുടെ പ്രഭാഷണമാണ് മറ്റൊരു ആകർഷണം.

vachakam
vachakam
vachakam

ആയിരം കോടിയിലേറെ വിറ്റുവരവുള്ള കേരള കമ്പനികളുടെ സാരഥികൾ പങ്കെടുക്കുന്ന പാനൽ ചർച്ചയും സമിറ്റിനോടനുബന്ധിച്ചുണ്ടാകും. സംസ്ഥാനത്ത് 1000 കോടിയിലും അതിനുമുകളിലും വിറ്റുവരവുള്ള കമ്പനികളെ അണിനിരത്തുന്ന 'ധനം പവർലിസ്റ്റ്' ചടങ്ങിൽ വെച്ച് പുറത്തിറക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam