തൃശൂർ: ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിഐപി ദർശനത്തെ ചൊല്ലിയ വിവാദത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് രംഗത്ത്.
“അവധി ദിവസങ്ങളിൽ വിഐപി ദർശനം അനുവദിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തോന്നുന്നില്ല,” എന്നാണ് ഗോപിനാഥിന്റെ പ്രതികരണം.
രമേശ് ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ എത്തുമെന്ന വിവരം ദേവസ്വത്തിന് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “ഒട്ടേറെ പേർക്ക് ദർശനം നടത്താൻ സാധിക്കാതെ പോയതായി അറിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും,” എന്നും ചെയർമാൻ വ്യക്തമാക്കി.
മുഖ്യമന്ത്രി നെയ് വിളക്കുമായി എത്തിയതാണെങ്കിൽ ആചാരപരമായി പ്രത്യേക ദർശനം അനുവദിക്കാമെന്നും, അത്തരത്തിലാണോ ദർശനം നടത്തിയതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോയെന്നും അന്വേഷിക്കും.
ക്ഷേത്രവളപ്പിൽ റീൽസ് ചിത്രീകരിച്ചെന്ന പരാതിയിലും അന്വേഷണം ഉണ്ടാകുമെന്ന് എ വി ഗോപിനാഥ് അറിയിച്ചു. “മുഖ്യമന്ത്രിയുടെ ദർശനവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഓൺലൈൻ ചാനലുകൾ റീൽസ് ചിത്രീകരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്,” എന്നും ദേവസ്വം ചെയർമാൻ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
