പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങി; ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടിയെടുക്കാതെ ജയിൽ വകുപ്പ്

JANUARY 25, 2025, 9:28 PM

തിരുവനന്തപുരം: പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയ കേസിൽ വർഷങ്ങൾ കഴിഞ്ഞിട്ടും  കണ്ണൂർ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ  നടപടിയില്ല .

കണ്ണൂർ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബുവിനെതിരെയാണ് ജയിൽ വകുപ്പ് നടപടിയെടുക്കാത്തത്. മലമ്പുഴ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കെ 2022-ലാണ് സ്വർണക്കടത്ത് പ്രതിയിൽ നിന്ന് ദിനേശ് ബാബു 25,000 രൂപ വാങ്ങിയത്. 

2023-ലാണ് പണം വാങ്ങിയെന്ന് കണ്ടെത്തിയത്. പൊലീസും ജയിൽ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നടത്തി ദിനേശ് ബാബുവിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു. ഗുരുതരവീഴ്ചയെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. 

vachakam
vachakam
vachakam

എന്നാൽ, റിപ്പോർട്ട് നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ദിനേശ് ബാബുവിനെതിരെ നടപടിയെടുത്തിട്ടില്ല. കൊലക്കേസ് പ്രതിയുടെ ഫോണിലും ദിനേശ് ബാബുവിന്റെ ചാറ്റ് കണ്ടെത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam