തിരുവനന്തപുരം: കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി ജെ ദേവസ്യയുടെ ഭാര്യയുടെ ഭൂമി തരം മാറ്റി നൽകുന്നത് വൈകിയെന്ന് ആരോപിച്ച് ഡെപ്യൂട്ടി കളക്ടർ ഗീതയെ കഴിഞ്ഞ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നത്.
സസ്പെൻഷനിൽ ആയിട്ട് നാലുമാസം ആകുമ്പോഴും കുറ്റാരോപണ മെമ്മോ പോലും സമർപ്പിച്ചിട്ടില്ല. ഈ സംഭവം വാർത്തയായതിന് പിന്നാലെ ഇടപെടുകയാണ് യുഡിഎഫ് സർക്കാർ.
ഡെപ്യൂട്ടി കളക്ടർ ഗീതയുടെ സസ്പെൻഷൻ സംബന്ധിച്ച് റിപ്പോർട്ട് നേടിയതായി റവന്യൂ മന്ത്രി എ പി അനിൽകുമാർ വ്യക്തമാക്കി. റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വയനാട്ടിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
