പിന്‍കോഡുകള്‍ പഴങ്കഥയാകും; DIGIPIN അവതരിപ്പിച്ച് തപാല്‍ വകുപ്പ്

JUNE 5, 2025, 1:58 AM

പിന്‍കോഡിനു പകരം ഡിജി പിന്‍ അവതരിപ്പിച്ച് തപാല്‍ വകുപ്പ്. വലിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരമ്പരാഗത പിന്‍ കോഡുകളില്‍ നിന്ന് വ്യത്യസ്തമായി, വസ്തുവിന്റെ കൃത്യമായ സ്ഥാനം കാണിക്കുന്ന സവിശേഷ 10 അക്ക കോഡ് ആണ് ഡിജി പിന്നിലൂടെ അവതരിപ്പിക്കുന്നത്.

ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ കയറി വ്യക്തികള്‍ക്ക് അവരുടെ ഭവനങ്ങളുടേയും വസ്തുവിന്റേയും കൃത്യമായ ലൊക്കേഷന്‍ എടുത്ത് ഡിജിപിന്‍ കോഡ് ജനറേറ്റ് ചെയ്യാം. 

വിദൂര പ്രദേശങ്ങളില്‍ ഡെലിവറികള്‍ കാര്യക്ഷമമാക്കുന്നതിനും ആംബുലന്‍സ്, അഗ്‌നിശമന സേന തുടങ്ങിയ അടിയന്തര സേവനങ്ങള്‍ മെച്ചപ്പെടുത്തുകയുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

ഡിജി പിന്‍ അവതരിപ്പിക്കുന്നതിലൂടെ ഓണ്‍ലൈന്‍ ഷോപ്പിങ്, ലോജിസ്റ്റിക്, അടിയന്തര സേവനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഡിജിപിന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലും ഉപയോഗിക്കാം.

https://dac.indiapost.gov.in/mydigipin/home എന്ന വെബ്‌സൈറ്റില്‍ കയറി ഡിജിപിന്‍ ജനറേറ്റ് ചെയ്യാം. 4 മീറ്റര്‍ പരിധിയില്‍ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയും എന്നതാണ് സവിശേഷത. ഡിജി പിന്നിലൂടെ തപാല്‍ സേവനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഡിജിപിന്നിനായി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കില്ലെന്നാണ് വിശദീകരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam