തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം വർധിച്ചെന്ന്  വി ശിവൻകുട്ടി 

MARCH 19, 2026, 11:48 PM

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം വർധിച്ചെന്ന് നേമത്തെ ഇടതുമുന്നണി സ്ഥാനാർഥി വി ശിവൻകുട്ടി. മണക്കാട് പള്ളിയിൽ ഈദ് ഗാഹിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരിൽ നിന്നും സന്തോഷകരമായ അനുഭവങ്ങളുണ്ടാവുന്നു. ജനാധിപത്യ- മതേതര പ്രസ്ഥാനം ജയിച്ചുവരുമെന്നും ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് അത് വ്യക്തമെന്ന്  ശിവൻകുട്ടി പറഞ്ഞു. 

   വികസന തുടർച്ചയ്ക്ക് വേണ്ടി ചടയമംഗലം മണ്ഡലത്തിലെ ജനങ്ങൾ വോട്ട് ചെയ്യുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെ. ചിഞ്ചുറാണിയും പറഞ്ഞു.

vachakam
vachakam
vachakam

ചടയമംഗലത്തെ സമഗ്ര മേഖലകളിലും വികസനം കൊണ്ട് വരാൻ കഴിഞ്ഞു. എൽഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനം മണ്ഡലത്തിൽ ഭൂരിപക്ഷം വർധിപ്പിക്കുമെന്നും തുടർ ഭരണം ലഭിക്കുമെന്നും ചിഞ്ചുറാണി  പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam