തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിൻ്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിക്ക് സൈക്കോ സ്വഭാവമാണെന്നും, കുഞ്ഞിൻ്റെ ശരീരത്തിൽ 98 മുറിവുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
അഖിലയുമായുള്ള ജീവിതത്തിന് കുഞ്ഞ് ഒരു ബുദ്ധിമുട്ടായിരുന്നെന്ന് അഷ്‌കർ മൊഴി നൽകി. എസ്‌സി, എസ്‌ടി വകുപ്പ് ചുമത്തുന്നതിൽ നിയമോപദേശം തേടുമെന്നും കസ്റ്റഡി അപേക്ഷ വൈകാതെ സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
അതേസമയം, കുഞ്ഞിൻ്റെ മരണത്തിൽ ആദ്യ ഭർത്താവിൻ്റെ കുടുംബാംഗങ്ങൾ രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തുവന്നിരുന്നു. കുട്ടിയുടെ കൈ ഒരു മാസം മുൻപ് രണ്ടാനച്ഛൻ ഒടിച്ചിരുന്നതായും സ്ഥിരമായി കുഞ്ഞിനെ മർദിക്കാറുണ്ടെന്നും അവർ പറഞ്ഞു. അമ്മ വേണ്ട വിധം കുട്ടിയെ നോക്കിയിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
ഭക്ഷണം കഴിക്കുന്നതിനിടയിൽ അസ്വാഭാവികത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു എന്നാണ് ആദ്യം പുറത്തുവന്ന വാർത്ത. പിന്നീട് കുഞ്ഞിൻ്റെ മരണം കൊലപാതകം ആണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
