'കുടുംബസംഗമ പരിപാടിക്കായി സ്‌പോണ്‍സര്‍ ആവശ്യം പറഞ്ഞത് പ്രസിഡന്റ് ശ്വേതാ മേനോന്‍ തന്നെ'; വിശദീകരണവുമായി ദല്ലാള്‍ നന്ദകുമാര്‍ 

MAY 25, 2026, 2:45 AM

ന്യൂഡല്‍ഹി: മലയാള സിനിമാ താരസംഘടനയായ AMMA ക്ഷേത്രവുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചതിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ വെണ്ണല ക്ഷേത്രം കമ്മിറ്റി ചെയര്‍മാന്‍ ദല്ലാള്‍ നന്ദകുമാര്‍ വിശദീകരണവുമായി രംഗത്തെത്തി. അമ്മയുടെ കുടുംബസംഗമ പരിപാടിക്കായി സ്‌പോണ്‍സര്‍ ആവശ്യമാണെന്ന ആശയം സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോന്‍ തന്നെയാണ് മുന്നോട്ടുവച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ആകെ 75 ലക്ഷം രൂപയുടെ കരാറാണ് ഉണ്ടായിരുന്നതെന്നും അതില്‍ 30 ലക്ഷം രൂപ ഇതിനകം കൈമാറിയിട്ടുണ്ടെന്നും നന്ദകുമാര്‍ വ്യക്തമാക്കി. ശേഷിക്കുന്ന തുക സംബന്ധിച്ച് യാതൊരു പ്രശ്‌നവും ഇല്ലെന്നും, ബില്ലിംഗ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ തുക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രപരിപാടികളില്‍ അന്‍സിബ, റസൂല്‍ പൂക്കുട്ടി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിട്ടുണ്ടെന്നും, ഇവിടെ ജാതി അടിസ്ഥാനത്തിലുള്ള യാതൊരു വ്യത്യാസവും പാലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam