കോഴിക്കോട് പേരാമ്പ്രയിൽ ചുഴലിക്കാറ്റ്; വൻ നാശനഷ്ടം

MAY 11, 2026, 6:14 AM

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ ബൈപാസിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിൽ തണൽമരങ്ങൾ കടപുഴകി വീണതോടെ ഗതാഗതം തടസപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം. വാഹനങ്ങളിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

പേരാമ്പ്ര ടൗൺ മേഖലയിൽ നിരവധി ബോർഡുകൾ റോഡിലേക്ക് വീണു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണതായും റിപ്പോർട്ടുണ്ട്. പ്രദേശങ്ങളിൽ വൈദ്യുതി ബന്ധവും ഭാഗികമായി തടസപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടൽയിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴ ശക്തമാകാൻ കാരണമെന്നാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam