കേരള  പൊലീസിൻ്റെ 'അയാപ്സ്' സോഫ്റ്റ്‌വെയറിന് നേരെ സൈബർ ആക്രമണം

JULY 8, 2026, 10:49 PM

തിരുവനന്തപുരം: സംസ്ഥാന പൊലീസിൻ്റെ ഓൺലൈൻ ഫയൽ നീക്കത്തിനായുള്ള 'അയാപ്സ്' സോഫ്റ്റ്‌വെയറിന് നേരെ മാൽവെയർ ആക്രമണ ശ്രമം.

സൈബർ ആക്രമണത്തെ തുടർന്ന് വെബ്സൈറ്റിൻ്റെ പ്രവർത്തനം അൽപ്പസമയത്തേക്ക് തടസ്സപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രശ്നം പരിഹരിച്ച് സേവനം പുനഃസ്ഥാപിച്ചു.

വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ അതിനുള്ള ശ്രമമാണ് നടന്നതെന്നും സ്ഥിരീകരിച്ച സൈബർ ഡിവിഷൻ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.

vachakam
vachakam
vachakam

ചുരുങ്ങിയ സമയത്തേക്ക് ഫയൽ നീക്കം നിലച്ചതല്ലാത്തെ മറ്റ് സുരക്ഷാ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും, ഫയലുകളിലെ വിവരങ്ങളെല്ലാം പൂർണ്ണമായും സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam