കണ്ണൂർ: പയ്യന്നൂരിൽ വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ സിപിഐഎമ്മിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. പാർട്ടിക്കകത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അപചയങ്ങൾ ചൂണ്ടിക്കാണിച്ചതാണ് താൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും അത് ചൂണ്ടിക്കാണിച്ചവരെ ക്രൂശിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
സിപിഐഎമ്മിന് അടിയൊഴുക്ക് മുൻകൂട്ടി കണക്കാക്കാൻ കഴിഞ്ഞില്ലെന്നും, അതിന്റെ ശക്തി ഇപ്പോഴാണ് വ്യക്തമായതെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ജയിക്കാനെന്ന ലക്ഷ്യത്തോടെ അല്ല മത്സരരംഗത്ത് ഇറങ്ങിയതെങ്കിലും പിന്നീട് അനുകൂല സാഹചര്യം രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
താൻ ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും ചേരില്ലെന്ന നിലപാട് തുടക്കം മുതൽ വ്യക്തമാക്കിയിരുന്നുവെന്നും, അതുകൊണ്ടാണ് കോൺഗ്രസ് ചേർക്കപ്പെടുന്നുവെന്ന പ്രചാരണങ്ങൾ ഫലപ്രദമാകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്രനായിട്ടാണ് മുന്നോട്ട് പോകുക, എന്നാൽ യുഡിഎഫിന്റെ നിലപാടുകൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടി തെറ്റുകൾ തിരുത്താൻ തയ്യാറായാൽ അത് പാർട്ടിക്കും സംസ്ഥാനത്തിനും ഗുണകരമാകുമെന്നും, മുമ്പ് അനുഭവപരിചയത്തിൽ സിപിഐഎം തെറ്റുകൾ തിരുത്താൻ സന്നദ്ധമായ പാർട്ടിയാണെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
