“ജനങ്ങൾ തള്ളിയ ഒരാൾ പ്രതിപക്ഷ നേതാവാകാൻ പാടില്ല”; സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവിലും പിണറായി വിജയനെതിരെ വിമർശനം

MAY 25, 2026, 2:12 AM

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ചേർന്ന സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലും പിണറായി വിജയൻെതിരെ രൂക്ഷ വിമർശനം ഉയർന്നു. പിണറായി വിജയന് ലാളിത്യമില്ലെന്നും തെരഞ്ഞെടുപ്പ് ഫലം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ തെളിവാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതും തെറ്റായ തീരുമാനമാണെന്നാണ് യോഗത്തിലെ വിമർശനം. “ജനങ്ങൾ തള്ളിയ ഒരാൾ പ്രതിപക്ഷ നേതാവാകാൻ പാടില്ല,” എന്ന അഭിപ്രായവും നേതാക്കൾ മുന്നോട്ടുവച്ചു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ‘രാജാക്കന്മാരെ’ പോലെ പെരുമാറിയെന്ന കടുത്ത വിമർശനവും യോഗത്തിൽ ഉയർന്നു.

തിരഞ്ഞെടുപ്പ് തോൽവി എൽഡിഎഫിന് വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്നും, അതിന് പിന്നാലെ സിപിഐയുടെയും സിപിഐഎമ്മിന്റെയും വിവിധ സെക്രട്ടറിയേറ്റുകളും എക്സിക്യൂട്ടീവ് യോഗങ്ങളും തുടർച്ചയായി ചേരുകയാണെന്നും നേതാക്കൾ വിലയിരുത്തി.

vachakam
vachakam
vachakam

മുൻ മുഖ്യമന്ത്രിയായ പിണറായി വിജയനും എം.വി. ഗോവിന്ദൻെതിരെയും സിപിഐഎമ്മിനകത്ത് തന്നെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനത്തിലും പാർട്ടിക്കുള്ളിൽ അസ്വസ്ഥത ശക്തമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്നും നാളെയും ജില്ലാ എക്സിക്യൂട്ടീവ് യോഗം തുടരും എന്നാണ് ലഭിക്കുന്ന വിവരം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam