തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ തോൽവി വിശകലനം ചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ തിരുവനന്തപുരത്ത് ചേരും.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മുൻകൂട്ടി കാണുന്നതിൽ വന്ന വീഴ്ചയും പാർട്ടി കോട്ടകളിലുണ്ടായ വോട്ട് ചോർച്ചയുമാണ് പ്രധാനമായും ചർച്ചയാകുക. കണ്ണൂരിലെ തിരിച്ചടിക്ക് പിന്നിൽ ഉൾപ്പാർട്ടി പ്രശ്നങ്ങളാണെന്ന പ്രാഥമിക നിഗമനത്തിലാണ് നേതൃത്വം.
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. കണ്ണൂരിലെ വസതിയിലുള്ള അദ്ദേഹം പ്രത്യേക ദൂതൻ വഴിയാണ് ഗവർണർക്ക് രാജിക്കത്ത് കൈമാറിയത്. പുതിയ സർക്കാർ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ അദ്ദേഹത്തോട് നിർദ്ദേശിച്ചു.
പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ തയ്യാറാകാത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം, പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ മുൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പാർട്ടിക്കുള്ളിലെ പുതിയ സൂചനകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
