തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന ആവശ്യം പല പ്രവർത്തകരും ഉന്നയിച്ചിരുന്നു.
ഈ ആവശ്യം പല കീഴ്ഘടകങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി പ്രവർത്തകരുടെ ഈ ആവശ്യം വെട്ടിയിരിക്കുകയാണ്
സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ നിന്നും നേതൃമാറ്റ ആവശ്യം വെട്ടിമാറ്റുകയായിരുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എതിരായ വിമർശനങ്ങളും ഒഴിവാക്കി.
വ്യക്തിപരവും നയപരവുമായ വീഴ്ചകൾ മയപ്പെടുത്തുകയും ചെയ്തു. എന്നാൽ, നിലവിലെ റിപ്പോർട്ടുമായി കീഴ്ഘടകങ്ങളിലേക്ക് ചെല്ലാനാകില്ലെന്നും തിരുത്ത് വേണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു. തുടർന്ന് ആവശ്യമായ തിരുത്ത് വരുത്താമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
