ജിമ്മിലെ വര്‍ക്ക്ഔട്ടിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

AUGUST 28, 2026, 7:52 PM

ദിസ്പുര്‍: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ പ്രദേശത്തെ പ്രമുഖ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. അസം മെഡിക്കല്‍ കോളജിലെ പ്രൊഫസറായ ഡോ. സഹിന്‍ റഹ്മാന്‍ (47) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

യാതൊരുവിധ ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കാതെ സാധാരണ രീതിയിലാണ് ഡോ. സഹിന്‍ ജിമ്മില്‍ വ്യായാമം ചെയ്തിരുന്നത്. എന്നാല്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടയില്‍ പെട്ടെന്ന് വേഗത കുറയുകയും തൊട്ടടുത്ത നിമിഷത്തില്‍ അദ്ദേഹം നിലത്തേക്ക് കുഴഞ്ഞുവീഴുകയും ചെയ്യുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ ഓടിയെത്തി അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മരണകാരണം എന്താണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്തകാലത്തായി ജിമ്മുകളിലും കഠിനമായ വ്യായാമ മുറകള്‍ക്കിടയിലും ആളുകള്‍ കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.


ഇക്കഴിഞ്ഞ ജൂണില്‍ ഉത്തരാഖണ്ഡില്‍ 38 കാരനും, ഓഗസ്റ്റില്‍ പുനെയില്‍ വ്യവസായിയായ മിലന്ദ് കുല്‍കര്‍ണിയും ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ സമാനമായ രീതിയില്‍ കുഴഞ്ഞുവീണു മരണപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam