തിരുവനന്തപുരം: ദേവസ്വം ബോർഡുകളുടെ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി പട്ടികവർഗ വിഭാഗത്തില്‍പ്പെട്ടയാളുകളെയും നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി.
അയ്യങ്കാളി ജയന്തി ദിനത്തില്‍ ദേവസ്വം മന്ത്രി കെ മുരളീധരന്‍റെ സാന്നിധ്യത്തിലായിരുന്നു എംപിയുടെ നിര്‍ദേശം. കൊടിക്കുന്നിലിന്‍റെ ആവശ്യം തള്ളാൻ സർക്കാരിന് കഴിയില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു.
എല്ലാ കാലത്തും ദേവസ്വം ബോർഡ് നിയമനം നടക്കുമ്പോൾ ഉയരുന്നതാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ദളിത് പ്രാതിനിധ്യം. എന്നാല്‍ ഒരിക്കലും രാഷ്ട്രീയ പാർട്ടികള്‍ അക്കാര്യം പരിഗണിച്ചില്ലെന്ന വിമർശനമാണ് അയ്യങ്കാളി ജയന്തി പരിപാടി വേദിയില്‍ വെച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി ഉയർത്തിയത്.
അഞ്ച് ദേവസ്വം ബോർഡുകള്‍ ഉണ്ട്. അതില്‍ ഒന്നിലെങ്കിലും ഒരു ടേം അധ്യക്ഷ സ്ഥാനം പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് നല്‍കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
