പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു.
അതിക്രമത്തിൽ വയോധികയുടെ പല്ല് കൊഴിഞ്ഞുപോയി. പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയായ യുവാവാണ് വയോധികയെ കടന്നുപിടിച്ച് മർദിച്ചത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ടിൽ വാടകയ്ക്ക് മുറിയുണ്ടോ എന്ന് അന്വേഷിച്ചാണ് യുവാവ് എത്തിയത്. തുടർന്ന് ഇയാൾ അതിക്രമം നടത്തുകയായിരുന്നു.
നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ പിക്കപ്പ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ യുവാവിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
