സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാർത്തകളിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ. പുതിയ വാർത്തകൾ വലിയ പ്രതീക്ഷ നൽകുന്നതാണെന്നും തന്റെ പിതാവിനെ കൊലപ്പെടുത്തിയ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നാണ് ആഗ്രഹമെന്നും ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് സുകുമാരക്കുറുപ്പിനെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ 42 വർഷത്തിനിടയിൽ പലപ്പോഴും ഇത്തരത്തിൽ പല കഥകളും കേട്ടിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. മുൻപ് സുകുമാരക്കുറുപ്പിനെ കണ്ടെന്ന് പറഞ്ഞ് വന്ന വാർത്തകൾ പോലെ ഇത്തവണ സംഭവിക്കരുതേ എന്നാണ് പ്രാർത്ഥിക്കുന്നതെന്നും ജിതിൻ വ്യക്തമാക്കി.
നിലവിൽ ലഭിച്ച വിവരങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ആരും തന്നെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
