തിരുവനന്തപുരം: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതി.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലാണ് ചികിത്സ. ആരോഗ്യനില വിലയിരുത്തുന്നതിനായി പ്രശാന്തിനെ എംആർഐ സ്കാനിങ്ങിനും വിധേയനാക്കി.
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നതിനിടെയാണ് പ്രശാന്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പനി മൂർച്ഛിച്ചതിനെ തുടർന്നാണ് തലച്ചോറിൽ രക്തസ്രാവമുണ്ടായതെന്നാണ് വിവരം. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ട്.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 23നാണ് പ്രത്യേക അന്വേഷണസംഘം പി.എസ്. പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. റിമാൻഡിൽ കഴിയുന്നതിനിടെയുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്നുള്ള ചികിത്സ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
