പുറത്തുവന്ന ചിത്രം ദാമോദര മേനോന്റേത് തന്നെ, നിലവില്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിൽ; കേരള പൊലീസ്

AUGUST 28, 2026, 3:59 AM

തൃശൂര്‍: സുകുമാരക്കുറുപ്പിന്റേതെന്ന പേരില്‍ ഇന്നലെ പുറത്തുവന്ന പാസ്‌പോര്‍ട്ടിലെ ചിത്രങ്ങള്‍ തൃശൂര്‍ സ്വദേശി ദാമോദര മേനോന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് കേരള പൊലീസ്.

ദാമോദര മേനോന്റെ പേരില്‍ കരുമത്രയില്‍ പത്ത് സെന്റ് ഭൂമിയുണ്ട്. ഇതിന്റെ അടക്കം രേഖകള്‍ പൊലീസ് പരിശോധിച്ചിരുന്നു. പിന്നാലെയാണ് പുറത്തുവന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സുകുമാരക്കുറുപ്പ് എവിടെയെന്ന ചോദ്യത്തില്‍ നിര്‍ണായക വിവരങ്ങളെന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ പുറത്തുവന്നത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ദാമോദര മേനോന്റെ ചിത്രങ്ങളാണ് പ്രചരിച്ചത്.

vachakam
vachakam
vachakam

പിന്നാലെ പ്രചരിക്കുന്ന ചിത്രം തന്റെ സഹോദരന്റെയാണെന്ന് വ്യക്തമാക്കി തൃശൂര്‍ സ്വദേശി രംഗത്തെത്തുകയായിരുന്നു. 26 വര്‍ഷം മുമ്പാണ് ദാമോദര മേനോന്‍ അവസാനമായി നാട്ടിലെത്തിയത്.

ഇടയ്ക്ക് ഫോണില്‍ വിളിച്ച് ബന്ധുക്കളുമായി സംസാരിക്കാറുണ്ടെന്നും സഹോദരന്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ദാമോദര മേനോന്‍ ഒരു അപകടത്തില്‍പ്പെട്ട് ചികിത്സയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam