തോൽവിക്ക് പിന്നിൽ നിർമ്മിത ബുദ്ധിയോ? വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി സംശയിച്ച് ടി.കെ. ഹംസ

MAY 11, 2026, 11:14 PM

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കനത്ത തോൽവിയിൽ വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമത്വം സംശയിച്ച് മുതിർന്ന സിപിഎം നേതാവ് ടി.കെ. ഹംസ.

യുഡിഎഫിന് ലഭിച്ച വലിയ ഭൂരിപക്ഷം നിർമ്മിത ബുദ്ധി (AI) ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടത്തി നേടിയതാണോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും, എഐ സാങ്കേതിക വിദ്യയുടെ സഹായത്താൽ എവിടെയിരുന്നും വോട്ട് കൂട്ടാൻ സാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന്റെ തകർച്ചയല്ല സൂചിപ്പിക്കുന്നത്, മറിച്ച് ഭരണത്തുടർച്ച ഭയന്നുള്ള പ്രതിപക്ഷത്തിന്റെ ഏകീകരണമാണ്. കോൺഗ്രസ്-ലീഗ്-ബിജെപി (കോലീബി) സഖ്യവും യുഡിഎഫിനെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമത്വം സംബന്ധിച്ച് ദേശീയ തലത്തിൽ ഉയർന്നു വന്ന ആരോപണങ്ങൾ കേരളത്തിലും പ്രതിഫലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. വിചിത്രമായ ഭൂരിപക്ഷം സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് നിർമ്മിച്ചതാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ടി.കെ. ഹംസ ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam