'വിഎസ് എന്നു പറയുന്നത് ആവേശമാണ്, എന്റെ രാഷ്ട്രീയ ഗുരുവാണ്'; ജി സുധാകരന്‍

JUNE 16, 2024, 2:09 PM

കൊച്ചി: വിഎസ് അച്യുതാനന്ദന്‍ തന്റെ രാഷ്ട്രീയ ഗുരുവാണെന്ന് മുതിർന്ന് സിപിഎം നേതാവ് ജി സുധാകരന്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിഎസ് ആണ് എന്നെ നേതൃത്വത്തിലേക്ക് കണ്ടെത്തിയത്. തുടക്കത്തില്‍ സിഎച്ച്‌ കണാരനായിരുന്നു. ആ സമയത്ത് സിഎച്ചിന്റെ വലം കയ്യായിരുന്നു വിഎസ്.1969ലെ എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിൽ വെച്ചാണ് വിഎസിനെ ഞാൻ ആദ്യമായി കാണുന്നത്.പിന്നീട് എംഎൽഎ ആയതിന് ശേഷം അദ്ദേഹവുമായി അടുത്തു. അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസത്തിനു ശേഷം വിഎസിൻ്റെ ആലപ്പുഴയിലെ വീട്ടില്‍ എത്തി കാണുമായിരുന്നു. 

 1982ല്‍ എന്റെ വിവാഹം നടത്തിത്തന്നതും വിഎസ് ആയിരുന്നു. താലിമാല എടുത്തു തന്നത് വിഎസ് ആണ്. പാര്‍ട്ടി കല്യാണമായിരുന്നു എന്റെ. വിഎസ് എന്നു പറയുന്നത് ആവേശമാണ്. എന്റെ രാഷ്ട്രീയ ഗുരുവാണ് വിഎസ്. '- സുധാകരന്‍ പറഞ്ഞു. സുധാകരന്‍ ഒരു ഫൈറ്ററാണ്. കൊള്ളാം. ഞാന്‍ ചെറുപ്പക്കാരെ അടുപ്പിക്കാറില്ല എന്ന് അറിയാമല്ലോ എന്ന് എന്നോട് വിഎസ് പറയുമായിരുന്നു

vachakam
vachakam
vachakam

വിഎസ്സിന്റെ അസാന്നിധ്യം പാര്‍ട്ടിയില്‍ അറിയുന്നുണ്ട്. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായി പോരാടാനും പ്രവര്‍ത്തിക്കാനും അദ്ദേഹത്തെപ്പോലെ മറ്റാര്‍ക്കുമാവില്ല എന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam