‘അഭിനവ പാഷാണം വർ‍ക്കി’; ജി സുധാകരനെതിരെ വിമർശനവുമായി സിപിഐഎം നേതാവ് സി ബി ചന്ദ്രബാബു

JUNE 8, 2026, 3:25 AM

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ മന്ത്രി ജി സുധാകരൻ നടത്തിയ ‘നനഞ്ഞ കോഴി’ പരാമർശത്തെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ, അദ്ദേഹത്തിനെതിരെ കൂടുതൽ സിപിഐഎം നേതാക്കൾ രംഗത്ത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ ജി സുധാകരനെ രൂക്ഷമായി വിമർശിച്ചു.

ജി സുധാകരനെ “അഭിനവ പാഷാണം വർ‍ക്കി” എന്ന് വിശേഷിപ്പിച്ച ചന്ദ്രബാബു, സാഹചര്യങ്ങൾക്കനുസരിച്ച് നിലപാട് മാറ്റുന്ന രാഷ്ട്രീയ ശൈലിയാണ് അദ്ദേഹത്തിന്റേതെന്ന് ആരോപിച്ചു. 1991ലെ കോഴിക്കോട് പാർട്ടി സമ്മേളനം മുതൽ സുധാകരന്റെ രാഷ്ട്രീയ നിലപാടുകളും പ്രവർത്തന രീതികളും തനിക്ക് അറിയാമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

സ്വന്തം താൽപര്യങ്ങൾക്കായി ഏതറ്റം വരെയും പോകുന്ന വ്യക്തിയാണ് ജി സുധാകരനെന്നും ചന്ദ്രബാബു വിമർശിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയിൽ സുധാകരൻ പണം പിരിച്ചെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു.

vachakam
vachakam
vachakam

പിരിച്ച പണം ഏത് കണക്കിലാണ് ഉൾപ്പെടുത്തിയതെന്നും അതിന് രസീത് നൽകിയിരുന്നില്ലെന്നും ചന്ദ്രബാബു ചോദിച്ചു. യാഥാർഥ്യങ്ങൾ മറച്ചുവെച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന സമീപനം ശരിയല്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വിമർശനം ഉന്നയിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam