എറണാകുളം: എറണാകുളം ജില്ലാ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എറണാകുളം ജില്ലയിലെ ചില നേതാക്കൾ സമ്പത്തിനും, വ്യക്തിപരമായ ധന സമാഹരണത്തിനും പിന്നാലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
റിപ്പോർട്ട് അവതരണത്തിന് മുൻപു സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനു ഇടയിൽ ആണ് പരാമർശം.
ജില്ലയിൽ വർഗബഹുജന സംഘടനകളിൽ അംഗങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിലെ വോട്ടു വിഹിതത്തിൽ അത് കാണാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നലെ റിപ്പോർട്ട് അവതരണത്തിന് ശേഷം ഗ്രൂപ്പ് ചർച്ച തുടങ്ങി 40മിനിറ്റ് നീണ്ടു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയവും, സ്ഥാനാർഥി നിർണയത്തിലെ അപാകതയും റിപ്പോർട്ടിൽ പരാമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്