“തോറ്റ ശേഷം അസംബന്ധം പറയുന്നു”; യു പ്രതിഭക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ 

MAY 6, 2026, 1:54 AM

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ യു പ്രതിഭക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ രൂക്ഷ വിമർശനവുമായി രംഗത്ത്. പ്രതിഭയുടെ ആരോപണങ്ങൾ അസംബന്ധമാണെന്നും തോറ്റ ശേഷം എന്തും പറയുന്നുവെന്നുമാണ് നാസറിന്റെ പ്രതികരണം.

കായംകുളത്തിൽ പാർട്ടി പ്രവർത്തകർ മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്നും തോൽവിക്ക് ശേഷം പാർട്ടിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോയപ്പോഴും പ്രതിഭ തന്നെയായിരുന്നു എംഎൽഎയെന്ന് ചൂണ്ടിക്കാട്ടിയ നാസർ, അതിന്റെ ഉത്തരവാദിത്വവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

മുമ്പ് എൽഡിഎഫിന് വോട്ട് ചെയ്ത എസ്എൻഡിപി പിന്തുണ ഇത്തവണ കുറഞ്ഞതിന്റെ കാരണവും പ്രതിഭ തന്നെ പരിശോധിക്കണമെന്ന് നാസർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഇതിന് മുൻപ്, കായംകുളത്തെ തോൽവിക്ക് പിന്നാലെ വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചുവെന്നും എസ്എൻഡിപി വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും യു പ്രതിഭ ആരോപിച്ചിരുന്നു. പാർട്ടി കേന്ദ്രങ്ങളിലും വോട്ടുകൾ കുറഞ്ഞതായും പ്രവർത്തനം മുൻപത്തെ പോലെ ഊർജസ്വലമല്ലായിരുന്നുവെന്നും പ്രതിഭ വിമർശിച്ചിരുന്നു. ഈ പരാമർശങ്ങൾക്ക് മറുപടിയായാണ് ആർ നാസറിന്റെ കടുത്ത പ്രതികരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam