പികെ ശ്യാമള തളിപ്പറമ്പില്‍, തലശ്ശേരിയില്‍ കാരായി രാജന്‍ 

MARCH 3, 2026, 4:42 AM

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മത്സരിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്.

നിലവിലെ സീറ്റായ മട്ടന്നൂര്‍ വീണ്ടും നല്‍കാനാവില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ശൈലജ പേരാവൂരില്‍ മത്സരിക്കാന്‍ സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചത്.

പേരാവൂരില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് നിലവില്‍ ജനപ്രതിനിധി. വരുന്ന തെരഞ്ഞെടുപ്പിലും സണ്ണി ജോസഫ് തന്നെ മത്സരിക്കുമെന്നാണ് സൂചനകള്‍. 

vachakam
vachakam
vachakam

തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള മത്സരിക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും, സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ശ്യാമള.

ആന്തൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണായിരുന്നു. സ്പീക്കര്‍ ഷംസീര്‍ വിജയിച്ച തലശ്ശേരിയില്‍ കാരായി രാജന്‍ മത്സരിക്കും. പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ ജനവിധി തേടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam