തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ കുത്തകയായിരുന്ന ദീർഘദൂര പാതകളിൽ സ്വകാര്യ ബസുകൾക്ക് അനുമതി നൽകി മോട്ടോർ വാഹന വകുപ്പിന്റെ വിവാദ ഉത്തരവ്. കെ.എസ്.ആർ.ടി.സി.യുടെ നിലനിൽപ്പിനായി മുൻ സർക്കാർ സംരക്ഷിച്ചുപോന്ന 140 ദീർഘദൂര പാതകളിലാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിച്ചത്.
കെ.എസ്.ആർ.ടി.സി. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളുടെ വരുമാനത്തെ നേരിട്ട് ബാധിക്കുന്ന രീതിയിൽ അവയ്ക്കൊപ്പം മത്സരിച്ചോടാൻ പാകത്തിലാണ് പുതിയ പെർമിറ്റുകൾ നൽകിയിരിക്കുന്നത്.
നിയമവ്യവസ്ഥകളുടെ ലംഘനം
ഓർഡിനറി ബസുകൾ 140 കിലോമീറ്ററിൽ കൂടുതൽ ദൂരം സർവീസ് നടത്താൻ പാടില്ലെന്ന നിലവിലുള്ള വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ദീർഘദൂര പാതകളിൽ സ്വകാര്യ ബസുകൾക്ക് പ്രവേശനം നൽകിയിരിക്കുന്നത്. കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയ കഴിഞ്ഞയാഴ്ചയാണ് ആർ.ടി.ഒ.മാർ ഈ അപേക്ഷകളിൽ ധൃതിപിടിച്ച് തീരുമാനമെടുത്തത്.
ഇതിൽ ഇടുക്കി ആർ.ടി.ഒ. മാത്രം 35 പെർമിറ്റുകൾ അനുവദിച്ചു. അതേസമയം, മലപ്പുറം ആർ.ടി.ഒ. അപേക്ഷ നിരസിച്ചതിനെതിരെ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ഇത് നിലനിൽക്കെയാണ് മറ്റ് ജില്ലകളിൽ ഉദ്യോഗസ്ഥർ പെർമിറ്റുകൾ വാരിക്കോരി നൽകിയത്.
കെ.എസ്.ആർ.ടി.സി. പ്രത്യേക പാതകളിൽ അപേക്ഷ നൽകിയില്ലെങ്കിൽ മാത്രം സ്വകാര്യ ബസുകളുടെ അപേക്ഷ പരിഗണിക്കാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ഉദ്യോഗസ്ഥർ തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിക്കുകയായിരുന്നു.
എന്നാൽ, സ്വകാര്യ ബസുകളിൽ നിന്ന് ഏറ്റെടുത്ത 241 പാതകളിലും നിലവിൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ നടത്തുന്നുണ്ട്. തങ്ങൾ സർവീസ് നടത്തുന്ന പാതകളിൽ സ്വകാര്യ ബസുകൾക്ക് അനുമതി നൽകുന്നതിനെ കെ.എസ്.ആർ.ടി.സി. ശക്തമായി എതിർത്തുവെങ്കിലും മോട്ടോർ വാഹന വകുപ്പ് ഇത് അവഗണിക്കുകയായിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
