'സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണം, ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കണം'; വീണ്ടും വിമർശനവുമായി ജി. സുധാകരൻ

JULY 12, 2026, 10:45 PM

ആലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും വിമർശനം തുടർന്ന് ജി സുധാകരൻ.സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണമെന്നും ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും സുധാകരൻ ആരോപിച്ചു.

പൊതുവേദിയിൽ സിപിഎമ്മിനെ അധിക്ഷേപിച്ചാൽ കടുത്ത രീതിയിൽ പ്രതികരിക്കുമെന്ന സിപിഎം മുന്നറിയിപ്പിന് പിന്നാലെയാണ് ആലപ്പുഴയിലെ റസിഡൻസ് അസോസിയേഷൻ യോഗത്തിൽ സിപിഎമ്മിനെതിരെ സുധാകരൻ വീണ്ടും വിമർശനം തുടർന്നത്.

എന്തിനാണ് തന്റെ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതെന്നും സുധാകരൻ ആരോപിച്ചു. തന്റെ ഓഫീസിലേക്ക് നടത്തിയ സിപിഎം മാർച്ചിൽ പൊലീസിനെയും ജി. സുധാകരൻ വിമർശിച്ചു. ഭരണം മാറിയത് ഇപ്പോഴും അമ്പലപ്പുഴയിലെ പൊലീസുകാർ അറിഞ്ഞിട്ടില്ലെന്നും സുധാകരൻ പരിഹസിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam