കടകംപള്ളിയുടെ തോൽവിയിൽ അന്വേഷണം വേണമെന്ന് സിപിഐഎം വഞ്ചിയൂർ ഏരിയ കമ്മറ്റി

MAY 25, 2026, 12:42 AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ തോൽപ്പിച്ചത് മനപ്പൂർവമാണെന്ന് ആരോപണം. തിരുവനന്തപുരം വഞ്ചിയൂർ ഏരിയ കമ്മറ്റി യോഗത്തിലാണ് വിമർശനം ഉയർന്നിരിക്കുന്നത്.തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടിയാണ് മണ്ഡലം സെക്രട്ടറിക്കെതിരേയടക്കം വിമർശനമുണ്ടായിരിക്കുന്നത്.

കടകംപള്ളി സുരേന്ദ്രന്റെ ‌വ്യക്തിപ്രഭാവം കൊണ്ട് മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്താനായെങ്ങിലും നിസാര വോട്ടുകൾക്ക് പരാജയപ്പെട്ടത് പാർട്ടിക്കുള്ളിലെ പാലം വലികൊണ്ടാണെന്നും വിമർശനമുയർന്നു.മണ്ഡലം സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറി. എല്ലാ തീരുമാനങ്ങളും ഒറ്റയ്ക്കാണ് എടുത്തത്. കൂടിയാലോചന നടന്നിട്ടില്ലെന്നും വിമർശനമുയർന്നു.

കൂടാതെ, കടകംപള്ളിയുടെ തോൽവി അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ വയ്ക്കണമെന്നും ഏരിയ കമ്മറ്റി യോഗത്തിൽ ആവശ്യമുയർന്നിട്ടുണ്ട്.തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തി പരാജയപ്പെടുത്താൻ ബോധപൂർവ ശ്രമം ഉണ്ടായെന്നുമാണ് കഴിഞ്ഞ ദിവസം നടന്ന സിപിഐഎം ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ  വിമർശനം.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam