പിണറായി വിജയൻ മത്സരിക്കുമോ? നിർണായക സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന്

FEBRUARY 26, 2026, 8:53 PM

ന്യൂഡൽഹി:  നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം പിബി അംഗങ്ങളായ പിണറായി വിജയനും, എ. വിജയരാഘവനും മത്സരിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. നിർണായക സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന്.നടക്കും.

മറ്റ് പിബി അംഗങ്ങളുടെ സ്ഥാനാർഥിത്വവും ചർച്ചയാകും. രണ്ട് ടേം നിബന്ധനയിൽ ഇളവുവരുത്തുന്നതിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഡൽഹിയിലാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്.

സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ചുരുങ്ങിയത് നാല് അംഗങ്ങൾ എങ്കിലും മത്സരിച്ചേക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവർ വീണ്ടും ജനവിധി തേടിയേക്കും.

vachakam
vachakam
vachakam

തുടർ ഭരണം എന്ന ലക്ഷ്യവുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുമുന്നണിയെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്ന് സിപിഐഎം നേരത്തെ വ്യക്തമാക്കിയതാണ്.

പിണറായി വിജയൻ സ്വയം ഒഴിയുന്നില്ലെങ്കിൽ അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം ഏറെ കുറെ ഉറപ്പാണ്. രണ്ടാമത് ഒരു പൊളിറ്റ് ബ്യുറോ അംഗം കൂടി മത്സരിക്കാൻ തീരുമാനിച്ചാൽ എ. വിജയരാഘവൻ ജനവിധി തേടാൻ ഇറങ്ങും. വിജയരാഘവനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ മലമ്പുഴ, പൊന്നാനി എന്നീ മണ്ഡലങ്ങളിൽ ഒന്നിലാകും ജനവിധി തേടുക. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam