തരംതാഴ്ത്തല്‍ നടപടി നേരിട്ട സിപിഐഎം നേതാവ് പി കെ ശശി ഇനി സിപിഐഎം നായാടിപ്പാറ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കും

MARCH 18, 2025, 6:43 AM

പാലക്കാട്: ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തല്‍ നടപടി നേരിട്ട സിപിഐഎം നേതാവ് പി കെ ശശി ഇനി മണ്ണാര്‍ക്കാട് നായാടിപ്പാറ പാര്‍ട്ടി ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുമെന്ന് റിപ്പോർട്ട്. മണ്ണാര്‍ക്കാട് സിപിഐഎം ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം.

അതേസമയം നേരത്തെ അച്ചടക്ക നടപടിയെടുത്ത് ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയിരുന്നെങ്കിലും ബ്രാഞ്ച് ഏതാണെന്ന് തീരുമാനിച്ചിരുന്നില്ല. ഇക്കാര്യത്തിലാണ് ഇപ്പോള്‍ ഏരിയാ കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്.

എന്നാൽ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചിരുന്നെങ്കിലും കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നില്ല. കെ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐഎം ജില്ലാ സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഗുരുതരമായ പിഴവുകള്‍ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്നാണ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam