ചെറുകക്ഷികളുടെ പ്രകടനത്തിൽ സിപിഐഎമ്മിന് വലിയ ആശങ്ക; വിജയപ്രതീക്ഷ നിലനിൽക്കുന്നത് പാലാ ഉൾപ്പെടെ അഞ്ചിടങ്ങളിൽ മാത്രം 

APRIL 28, 2026, 4:52 AM

തിരുവനന്തപുരം: ഭരണത്തുടർച്ച അവകാശപ്പെടുന്ന സാഹചര്യത്തിലാണെങ്കിലും ചെറുകക്ഷികളുടെ പ്രകടനത്തിൽ സിപിഐഎമ്മിന് വലിയ ആശങ്ക ഉയരുന്നതായി റിപ്പോർട്ട്. 12 മണ്ഡലങ്ങളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളിയിൽ മാത്രമാണ് വ്യക്തമായ ജയം ഉറപ്പിക്കുന്നത്. പാലാ ഉൾപ്പെടെ അഞ്ചിടങ്ങളിൽ മാത്രമാണ് പാർട്ടിക്ക് വിജയപ്രതീക്ഷ നിലനിൽക്കുന്നത്.

അതേസമയം ആർജെഡിയും ഐഎസ്‌ജെഡിയും സമാന സാഹചര്യത്തിലാണ്. ഇരുപാർട്ടികളും ഓരോ മണ്ഡലങ്ങളിലേക്കാണ് പ്രതീക്ഷ ചുരുക്കിയിരിക്കുന്നത്. എൻസിപി എലത്തൂരിൽ ജയം ഉറപ്പാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഐഎൻഎൽ, നാഷണൽ ലീഗ് എന്നീ കക്ഷികൾക്ക് ഉറപ്പുള്ള സീറ്റുകളൊന്നുമില്ലാത്തത് മുന്നണിയിൽ ആശങ്ക കൂട്ടുന്നു.

ആകെ 29 സീറ്റുകളിലാണ് ഇടതുമുന്നണിയിലെ ചെറുകക്ഷികൾ ഇത്തവണ മത്സരിച്ചത്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം ഉണ്ടാകാത്തത് സിപിഐഎമ്മിന് തലവേദനയാകുന്നുവെന്നാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam