ഡൽഹി: പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ രംഗത്ത്. ധാരണാപത്രം പിൻവലിച്ചേ മതിയാകൂവെന്നും പ്രത്യയശാസ്ത്ര നിലപാടുകളുടെ പ്രശ്നമാണെന്നും ആണ് അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം പിഎം ശ്രീയിൽ ഒപ്പുവയ്ക്കുന്നതിന് മുൻപ് ഘടകകക്ഷികളുമായി ചർച്ച ചെയ്യണമായിരുന്നു എന്നും സിപിഐഎം ചർച്ച ചെയ്ത് നിലപാട് അറിയിക്കട്ടെയെന്നും സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഡി. രാജ കൂട്ടിച്ചേർത്തു.
എന്നാൽ പിഎം ശ്രീയിൽ കടുത്ത നിലപാടിലേയ്ക്ക് സിപിഐ നീങ്ങാനിരിക്കുന്ന സാഹചര്യത്തിൽ ആണ് രാജയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
